m

തിരുവനന്തപുരം : അറുപത് വയസ് പൂർത്തിയായ ചെറുകിട നാമമാത്ര കർഷകർക്ക് നൽകുന്ന കർഷക പെൻഷൻ പദ്ധതിയിൽ പുതുതായി 10,269 കർഷകരെ കൂടി ഉൾപ്പെടുത്തിയതായി മന്ത്രി വി.എസ് .സുനിൽകുമാർ അറിയിച്ചു . നിലവിൽ 2, 57,116 പേർക്കാണ് കർഷക പെൻഷൻ നൽകിവരുന്നത്. പ്രതിമാസം 1300 രൂപയാണ് പ്രതിമാസ പെൻഷനായി നൽകുന്നത്.