കൊല്ലം : വീടാക്രമിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ പങ്കജിനെയാണ് (25) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറാം തീയതി പുലർച്ചെ 1.30ന് പടനായർകുളങ്ങര വടക്ക് ചെട്ടിശേരി കിഴക്കതിൽ സന്തോഷിനെയാണ് (40) അക്രമി സംഘം ഭാര്യയുടെയും കുട്ടികളുടെയും കൺമുന്നിൽ വച്ച് വെട്ടിപരിക്കേൽപ്പിച്ചത്. തുടർന്ന് ഒളിവിലായിരുന്ന പങ്കജിനെ കഴിഞ്ഞദിവസം കരുനാഗപ്പള്ളി അസി. കമ്മിഷണർ ബി. ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ മഞ്ജുലാലിന്റെ നിർദേശപ്രകാരം എസ്.ഐ അലോഷ്യസ്, ശ്യാംലാൽ ,രാജേന്ദ്രൻ , എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ഗോപകുമാർ, സാബു എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.