തിരുവനന്തപുരം: നഗരത്തിലെ ലോക്ക് ഡൗൺ ഇന്നലെ അർദ്ധരാത്രി മുതൽ പിൻവലിച്ചു. ജിം, ബാർബർ ഷോപ്പ്, ഹോട്ടലുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. ബാറുകളിൽ പാഴ്സൽ കച്ചവടം നടത്താം. വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലെ നിയന്ത്രണം തുടരും. ജൂലായ് 6നാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
പ്രവർത്തിക്കാവുന്നത്
ഗവൺമെന്റ് ,സ്വകാര്യ സ്ഥാപനങ്ങൾ,ബാങ്കുകൾ (50% ജീവനക്കാർ മാത്രം)
എല്ലാ കടകൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
മാളുകൾ,ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ, ഹൈപ്പർ മാർക്കറ്റുകൾ
റസ്റ്റോറന്റുകൾ (ചെറിയ ഹോട്ടലുകൾ) കഫേകൾ രാവിലെ 9 മുതൽ രാത്രി 9 വരെ (പാഴ്സൽ മാത്രം)
ഹോം ഡെലിവറി ഓൺലൈൻ ഡെലിവറി രാത്രി 9 വരെ
വലിയ ഹോട്ടലുകൾ (കോൺഫറൻസ് ഹാളുകളും ആഡിറ്റോറിയങ്ങളും ഒഴിവാക്കി പ്രവർത്തിക്കാം)
കായിക വിനോദങ്ങൾ (കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്)
ബാറുകൾ, ബിയർ പാർലറുകൾ (പാഴ്സൽ സംവിധാനം വഴി)
ജിമ്മുകൾ (കൊവിഡ് മാനദണ്ഡം പാലിച്ച്)
മാർക്കറ്റുകൾ തുറക്കാം.പൊലീസ് ജനത്തിരക്ക് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും സജ്ജീകരിക്കണം
വിവാഹ ചടങ്ങുകൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും പങ്കെടുക്കാം
പാടില്ലാത്തത്
വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകളും
സിനിമാതിയേറ്റർ, ആഡിറ്റോറിയം, വിനോദ സഞ്ചാരകേന്ദ്രം, ജനക്കൂട്ടം
കൂടുന്ന അസംബ്ളി ഹാളുകൾ, പാർക്കുകൾ, നീന്തൽക്കുളങ്ങൾ
ജനക്കൂട്ടം കൂടുന്ന പൊതുപരിപാടികൾ പാടില്ല
10 വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ