money

തിരുവനന്തപുരം: കൊവിഡ് പരിഗണിച്ച് വിവിധ ക്ഷേമനിധികളിലെ തൊഴിലാളികളുടെ ക്ഷേമനിധിയിൽ അംശാദായം അടക്കുന്നതിന് ആറുമാസത്തെ ഇളവ് അനുവദിച്ചു.

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവകളിൽ അംഗങ്ങളായ ഉടമകൾക്കും തൊഴിലാളികൾക്കും 2020 ഏപ്രിൽ മുതൽ സെ്ര്രപംബർ വരെയുള്ള ആറുമാസക്കാലയളവിലെ അംശദായം പൂർണമായും ഒഴിവാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.