തിരുവനന്തപുരം: വസ്ത്ര വ്യാപാരത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന സ്വയംവര സിൽക്സിന്റെ ബ്രാൻഡ് അംബാസഡറായി സിനിമാതാരം ശോഭന എത്തുന്നു. മലയാളി സ്ത്രീകളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്‌ത പട്ടുവസ്ത്രങ്ങളാണ് സ്വയംവരയുടെ ഉപഭോക്താക്കൾക്കായി ശോഭന പരിചയപ്പെടുത്തുക. പുതിയ ഫാഷൻ സങ്കല്പങ്ങൾക്കൊപ്പം മലയാളിയുടെ തനതായ മൂല്യങ്ങളെയും മുറുകെ പിടിക്കുക എന്ന സ്വയംവരയുടെ ബ്രാൻഡ് സങ്കല്പം മലയാളി മനസിലെത്തിക്കാൻ ശോഭനയ്‌ക്ക് കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ ആർ. ശങ്കരൻകുട്ടി പറഞ്ഞു.
എല്ലാ സർക്കാർ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടുള്ള സ്വയംവരയിലെ ഒാണാഘോഷത്തിന് 16ന് തുടക്കമാകും. ഒപ്പം ഒാരോ പർച്ചേസിനൊപ്പവും ഉറപ്പായ കാഷ് ബാക്ക് വൗച്ചറുകളും ലഭിക്കും.
ക്യാപ്ഷൻ
സ്വയംവര സിൽക്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ നടി ശോഭന, മാനേജിംഗ് ഡയറക്ടർ ആർ. ശങ്കരൻ കുട്ടിക്കും ഡയറക്ടർ അബിത ശങ്കരനുമൊപ്പം