തിരുവനന്തപുരം:മോട്ടോർ, ഓട്ടോറിക്ഷാ,ഓട്ടോമൊബൈൽ തൊഴിലാളി ക്ഷേമനിധികളിൽ അംഗങ്ങളായവർക്ക് ഓണത്തിന് മുമ്പ് 1000 രൂപ അധിക സൗജന്യ ധനസഹായമായി അനുവദിക്കാൻ ഉത്തരവായി.
സ്വകാര്യ മോട്ടോർ മേഖലയിൽ ജോലി ചെയ്യുന്നവരും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരുമായ സ്‌കാറ്റേർഡ് വർക്കേഴ്സ്, പാസഞ്ചർ ഗൈഡുകൾ, ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാർ എന്നീ തൊഴിലാളികളെ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് വിധേയമായി ഇവർക്കും 1000 രൂപയുടെ സൗജന്യ ധനസഹായം വിതരണം ചെയ്യും.