തിരുവനന്തപുരം: രാജ്യസഭ ഉപതിരഞ്ഞെടുപ്പിന് സമർപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രേയാംസ് കുമാറിന്റെയും യു.ഡി.എഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപ്പകവാടിയുടെയും നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. ഇരുപത്രികകളും റിട്ടേണിംഗ് ഓഫീസറായ നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തി. 17 ന് പത്രിക പിൻവലിക്കാം. 24 നാണ് തിരഞ്ഞെടുപ്പ്.
ശ്രേയാംസ് കുമാറിന് 74 കോടിയുടെ ആസ്തിയുണ്ട്. ബാങ്കിൽ 60,77,516.64 രൂപയും.
ബോണ്ട് 2,85,39,724.87, പോസ്റ്റൽ 2,90,94,469.25, ബി.എം.ഡബ്ല്യൂ കാർ 24,03,295.00, സ്വർണം 9,85,000 എന്നിങ്ങനെ നീളുന്നു വരുമാനത്തിന്റെ കണക്ക്.
കൽപ്പകവാടിക്ക് ആറ് കോടിയാണ് ആസ്തി. ഭാര്യയ്ക്ക് 4.74ലക്ഷവും.രണ്ട് സ്ഥാപനത്തിൽ ഷെയറുമുണ്ട്.രണ്ട് വീട്,മോട്ടൽ എന്നിവയുമുണ്ട്.