fgh

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളിലെ ഓണക്കാലതിരക്ക് ഒഴിവാക്കൻ സേവനത്തിന് ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തി. 0,1,2,3 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 വരെയും 4,5,6,7 നമ്പറുകാർക്ക് 12 മുതൽ 2 മണിവരെയും 8,9 നമ്പറുകാർക്ക് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെയുംബാങ്കിലെത്തി ഇടപാടുകൾ നടത്താം.

ആഗസ്റ്റ് 17 മുതൽ സെപ്തംബർ 5 വരെ ക്രമീകരണം ബാധകമായിരിക്കും. ബാങ്ക് കണ്ടെയിൻമെന്റ് സോണിലായാൽ അതിനനുസരിച്ച് മാറ്രം വരുമെന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി അറിയിച്ചു.