v

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടന്നു. കഴക്കൂട്ടം ആറ്റിപ്രയിലെ നിയമ വിരുദ്ധമായ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുകൊണ്ടും, കുടിയിറക്കപ്പെട്ട ദളിത് കുടുംബങ്ങളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ബി.ജെ.പി സംഘടിപ്പിച്ചിട്ടുള്ള ഐക്യദാർഡ്യ സദസിന്റ ഭാഗമായി വാമനപുരം നിയോജക മണ്ഡലത്തിൽ നടന്ന പരിപാടി എസ്.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വെെസ് പ്രസിഡന്റ് അഡ്വ. സന്ദീപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആർ.ആർ. ഷാജി , എസ്.സി മോർച്ച മണ്ഡലം ജന.സെക്രട്ടറി വെഞ്ഞാറമൂട് ബെെജു, രാജൻ, ശശിധരൻ, സുധാകരൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ് ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു.