കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിലുള്ള കൊക്കോട്ടുകോണത്ത് ഒരു കുടുംബത്തിലെ രണ്ട് യുവതികൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇവരുമായി സമ്പർക്കം പുലർത്തിയ സഹോദരങ്ങളടക്കം 7 പേർക്ക് പോസിറ്റീവായി.ഇവരുടെ വീട്ടിൽ നടന്ന ഒരു ചടങ്ങിൽ ബന്ധുക്കളടക്കം പങ്കെടുത്തിരുന്നു. പുനലൂർ, വെമ്പായം, പൂവച്ചൽ എന്നിവടങ്ങളിൽ താമസിക്കുന്ന ചടങ്ങിൽ പങ്കെടുത്ത സഹോദരങ്ങൾക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത് രോഗവ്യാപന പ്രതിരോധ നടപടി ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.നഗരൂർ നെല്ലിക്കുന്ന് പാറക്വാറിയിൽ ദിവസങ്ങൾക്ക് മുൻപ് ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ക്വാറിക്ക് സമീപമുള്ള ഒരു വീട്ടിലെ പ്രായം ചെന്ന ഒരു സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പോസിറ്റീവ് സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവർ അടിയന്തരമായി കരവാരം പി. എച്ച്.സി,മെഡിക്കൽ ഓഫീസർ,നഗരൂർ പൊലീസ് എസ്.എച്ച്.ഒ എന്നിവരെ വിവരം അറിയിക്കേണ്ടതാണ്.