കല്ലമ്പലം: സ്വാതന്ത്ര്യദിനത്തിൽ വിവിധ ചടങ്ങുകളോടൊപ്പം കൊവിഡ് മഹാമാരിക്കെതിരെ രാപ്പകൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ ഉപഹാരം നൽകി ആദരിച്ചു.കെ.ടി.സി.ടി ചെയർമാൻ ഡോ.പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു.സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഡയറക്ടർ ഡോ.അനിൽ കുമാർ,കരവാരം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി,കരവാരം പി.എച്ച്.സിയിലെ നഴ്സ് ബിന്ദുഗിരി,മണമ്പൂർ പഞ്ചായത്തിലെ ആശാവർക്കർ സൂര്യ,കെ.ടി.സി.ടി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ സജാദ്,ഇതേ ആശുപത്രിയിലെ സീനിയർ നഴ്സ് പ്രിയങ്കരാജ് എന്നിവരെയാണ് ആദരിച്ചത്.കൺവീനർ ഇ.ഫസിലുദ്ദീൻ, പ്രിൻസിപ്പൽമാരായ എം.എൻ. മീര, എം.എസ്. ബിജോയി, വൈസ് പ്രിൻസിപ്പൽമാരായ ബി.ആർ. ബിന്ദു, ഗിരിജാരാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ, ഓൺലൈൻ ദേശഭക്തിഗാന മത്സരം, ചിത്രരചന മത്സരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.