ratheesh

തിരുവനന്തപുരം: റഷ്യയുടെ ഓണററി കോൺസലും റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടറുമായ രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ബഹുമതിയായ ബാഡ്‌ജ് ഫോർ കോ - ഓപ്പറേഷൻ ലഭിച്ചു. കോൺസലർ രംഗത്ത്, പ്രത്യേകിച്ച് കൊവിഡ് കാലത്ത് കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടലുകളെ മുൻനിറുത്തിയാണ് ബഹുമതി. ഇതുമായി ബന്ധപ്പെട്ട ഓർഡറിൽ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവറോവ് ഒപ്പുവച്ചു. 20 വർഷമായി റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടറായി പ്രവർത്തിക്കുന്ന രതീഷ് നായർ 2008 മുതൽ റഷ്യയുടെ ഓണററി കോൺസലാണ്. റഷ്യൻ പ്രസിഡന്റിന്റെ പുഷ്‌കിൻ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായ ഇദ്ദേഹം തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ്.

ഫോട്ടോ: രതീഷ് സി. നായർ