karaykketthikkaan-shramik

കല്ലമ്പലം:കിണറ്റിൽവീണ നഗരൂർ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശിമന്ദിരത്തിൽ ശശി (55)യെ ഫയർ ഫോഴ്സ് രക്ഷിച്ചു. 30 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലാണകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി. മനോഹരൻപിള്ള, എസ്.ഡി. സജിത് ലാൽ, സുരേഷ് എസ്.എഫ്.ആർ.ഒ സി.ആർ. ചന്ദ്രമോഹൻ,എഫ്.ആർ.ഒമാരായ രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, എച്ച്.ജി. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ശശിയെ രക്ഷപ്പെടുത്തിയത് . ശശിയെ ഫയർഫോഴ്സ് ആംബുലൻസിൽ കേശവപുരം ആശുപത്രിയിലെത്തിച്ചു.