hh

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ്‌ ക്ലബിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മുരുക്കുംപുഴ ഗവണ്മെന്റ് എൽ.പി സ്കൂളിൽ വെച്ച് സ്വാന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ ആഘോഷപരിപാടികൾ സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ജുമൈറാബീവി ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് പി.ആർ കോ ഓർഡിനേറ്റർ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം ജൂലിയറ്റ് പോൾ, സ്കൂൾ ഇൻ ചാർജ് ബിന്ദു, വൈശാഖ്, കൾച്ചറൽല്‍ ഓർഗനൈസേഷൻ ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ, ജോർജ് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.