ആറ്റിങ്ങൽ: മംഗലപുരം തോന്നയ്ക്കൽ പതിനാറാംകല്ല് കണ്ണങ്കരക്കോണം അഞ്ജനം വീട്ടിൽ അനിൽകുമാർ( 50) കുവൈറ്റിൽ നിര്യാതനായി. ജോലിസ്ഥലത്തുനിന്നു ട്രെയിലറോടിച്ച് കുവൈറ്റിലേയ്ക്ക് പോകുന്നതിനിടെ സുലൈബിയയിൽ വച്ച് ഹൃദയാഘാതം ഉണ്ടായാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംസ്കാരം സുലൈബിയയിൽ നടന്നു. ഭാര്യ: മനില. മക്കൾ: ആനന്ദ്, ആദർശ്.