തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബാങ്കുകളിൽ ഇന്നുമുതൽ ഉപഭോക്താക്കൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അക്കൗണ്ട് നമ്പരിന്റെ അവസാനത്തെ അക്കത്തിന്റെ അടിസ്ഥാനത്തിലാണിത്. 0,1,2,3, അക്കങ്ങൾക്ക് രാവിലെ 10 മുതൽ 12 വരെയും 4,5,6,7 അക്കങ്ങൾക്ക് 12 മുതൽ ഉച്ചയ്ക്ക് 2 വരെയും 8,9 അക്കങ്ങൾക്ക് 2.30 മുതൽ 3.30 വരെയുമാണ് സമയം.