palace

കിളിമാനൂർ: സംസ്ഥാനത്ത് പുതിയൊരു ടൂറിസം സീസണ് തുടക്കം കുറിക്കാനൊരുങ്ങുമ്പോൾ പ്രദേശത്ത് കൊവിഡിൽ ലോക്കായി കിടക്കുന്നത് നിരവധി ടൂറിസം പ്രദേശങ്ങളും അവിടത്തെ വികസനങ്ങളുമാണ്.

മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വൊക്കേഷൻ കാലഘട്ടത്തിലും ഓണക്കാലത്തുമൊക്കെ സജീവമായി ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്ന പ്രദേശങ്ങളെല്ലാം ആളും, അരവും ഒഴിഞ്ഞ് ശ്മശാന മൂകതയിലാണ്. വികസനം മുരടിച്ചും കാടു കയറിയും കിടക്കുകയാണ് മിക്ക പ്രദേശങ്ങളും. നല്ലൊരു നാളേക്കായി കാത്തിരിക്കുന്ന ടൂറിസം പ്രദേശങ്ങളും, അതിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർക്കും ഒരു പ്രാർത്ഥനയേ ഉള്ളൂ 'എത്രയും കൊവിഡ് കാലം മാറണമേ' എന്ന്.

കടലുകാണി പാറ

സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലിനെയും അതിലൂടെയുള്ള കപ്പലുകളെയും കാണാം. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം. ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്ന് ഐതിഹ്യം. 1. 87 കോടി രൂപയുടെ രണ്ടാം ഘട്ട വികസനം ആരംഭിച്ചപ്പോഴാണ് കൊവിഡ് എത്തിയത്. വികസനവും തടസ്സപ്പെട്ടു ടൂറിസ്റ്റുകളുടെ വരവും ഇല്ലാതായി.

മീൻമുട്ടി

സംസ്ഥാന പാതയിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്. കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം ഏതൊരു വിനോദ സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രെ മീൻമുട്ടിയെന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്.

കിളിമാനൂർ കൊട്ടാരം, രവി വർമ്മ സാംസ്കാരിക നിലയം

വിശ്വ ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം തേടിയും അദ്ദേഹത്തെ അറിയാനും ചിത്രങ്ങൾ കാണാനും നിരവധി പേരാണ് എത്തിയിരുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും, ഓർമ്മകളും നിലനിറുത്തുന്ന സാംസ്കാരിക നിലയവും ഇവിടുണ്ട്.

ജ‌ഡായു എർത്ത് സെന്റർ

തിരുവനന്തപുരം- കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചെലവിൽ നൂറ് ഏക്കറിൽ പുരാണവും, ഐതിഹ്യവും, സാഹസിക വിനോദവും, ഹെൽത്ത് ടൂറിസവും, പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി