തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് മത്സ്യവിപണന തൊഴിലാളികളായ സ്ത്രീകൾക്ക് ഫിഷറീസ് വകുപ്പിന്റെ സഹായ പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിപണന തൊഴിലാളികൾക്കും പീലിംഗ് ഷെഡിലെ തൊഴിലാളികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 5 പേരുള്ള ഗ്രൂപ്പുകൾക്ക് 50,000 രൂപ വീതം വായ്പ നൽകും. ഒരു തൊഴിലാളിക്ക് 10,000 രൂപ വരെ വായ്പ ലഭിക്കും. കേരള ബാങ്കുമായി സഹകരിച്ചുള്ള വായ്പാ പദ്ധതിയുടെ പലിശ സർക്കാരാണ് നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു.