തിരുവനന്തപുരം: സ്രവപരിശോധനയ്ക്ക് പുറമെ ഡോക്ടർമാർ ചെയ്തിരുന്ന സ്രവം ശേഖരിക്കുന്ന ഡ്യൂട്ടി കൂടി ലബോറട്ടറി ടെക്നീഷ്യന്മാരെ ഏൽപിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എൻ രമേശും ആവശ്യപ്പെട്ടു. കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ സ്രവപരിശോധനാജോലി തന്നെ അധികമാണ്. അതിന് പുറമെ അധിക ചുമതല കൂടി ഏൽപിക്കുന്നത് അന്യായമാണ്.