കഴക്കൂട്ടം: ഛത്തീസ്ഗഢിലെ സുഖ്‌മ ജില്ലയിൽ നക്‌സലുകളുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ ലജുവിന് സ്വാതന്ത്റ്യ ദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള പൊലീസ് മെഡൽ മരണാനന്തര ബഹുമതിയായി നൽകി. ഇതിന്റെ ഭാഗമായി പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.ഐ.ജി മാത്യു ജോൺ ലജുവിന്റെ വീട് സന്ദർശിച്ചു. ലജുവിന്റെ മാതാവ് സുലോചനയെ പൊന്നാട അണിയിച്ചു.