kaumudy-tv

തിരുവനന്തപുരം: കേരള നിയമസഭയുടെ ടെലിവിഷൻ ചാനലായ സഭാടിവിയുടെ ഉദ്ഘാടനം ഇന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവഹിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, വിവിധ കക്ഷിനേതാക്കൾ എന്നിവർ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ പങ്കെടുക്കും. മുഖ്യമന്ത്രി മുഖ്യപ്രഭാഷണം നടത്തും. രാത്രി 8ന് സഭാ ടിവിയുടെ ആദ്യ പ്രോഗ്രാം 'സെൻട്രൽ ഹാൾ' കൗമുദി ടിവി സംപ്രേഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖമാണ് സെൻട്രൽ ഹാളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംപ്രേഷണം രാത്രി 11നുണ്ടാകും. ആദ്യ ഘട്ടത്തിൽ വിവിധ മലയാളം ചാനലുകളിൽ ആഴ്ചയിൽ അര മണിക്കൂർ ടൈംസ്ലോട്ട് വാടകയ്ക്കെടുത്താണ് നിയമസഭയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു എപ്പിസോഡായിരിക്കും ഉണ്ടാവുക. ഉദ്ഘാടനത്തിനൊപ്പം നിയമസഭാ സ്പീക്കറുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും കേരള നിയമസഭയുടെ ഡൈനാമിക് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കറും നിർവഹിക്കും.

സ്പീ​ക്ക​ർ​ക്കും​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​ന​ൽ​കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​സ്പീ​ക്ക​ർ​ ​ന​ട​ത്തു​ന്ന​ ​സ​ഭാ​ ​ടി​ ​വി​ ​യു​ടെ​ ​പ​രി​പാ​ടി​യി​ൽ​ ​യു.​ഡി​ ​എ​ഫ് ​എം.​എ​ൽ.​എ​മാ​ർ​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​അ​റി​യി​ച്ചു.