എഴുകോൺ: മലയാളി മെയ്ൽ നഴ്‌സിനെ ആശുപത്രിയിലെ ടോയ്ലറ്രിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടയ്ക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരനാണ് (25) മരിച്ചത്. ബംഗളൂരു മാർത്ത ഹള്ളിയിലെ സാക്കറ ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരികയായിരുന്നു. 14ന് രാവിലെ 9ന് ജോലിയിൽ പ്രവേശിച്ച അതുലിനെ 11.40 ഓടെ കൊവിഡ് കെയർ ഐ.സി.യുവിന് സമീപത്തെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചു. വത്സലയാണ് മാതാവ്. സഹോദരൻ: ആരോമൽ ശശിധരൻ.