ramachandran-

തിരുവനന്തപുരം:മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയും അവഹേളിക്കുകയും ചെയ്ത പി.എസ്.സി ചെയർമാൻ മാപ്പുപറയണം.നീറോ ചക്രവർത്തിയുടെ മാനസികാവസ്ഥയാണ് പി.എസ്.സി ചെയർമാനുള്ളത്. ഈ സർക്കാർ പി.എസ്.സിയുടെ ഗരിമയും വിശ്വാസ്യതയും തകർത്തു.കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസിറ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ നിയമനം നടത്തുന്നില്ല. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പൊട്ടിത്തെറിയുടെ വക്കിലാണ്.കരാർ നിയമനങ്ങൾ നടക്കുന്നില്ലെന്ന പി.എസ്.സി ചെയർമാന്റെ നിലപാട് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.