തിരുവനന്തപുരം : കൃഷി വകുപ്പ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച സുഭിക്ഷകേരളം പദ്ധതി നാലു മാസം പിന്നിടുമ്പോൾ ജനകീയ മുന്നേറ്റമായി മാറിയതായി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പദ്ധതിയിലേക്ക് പരമാവധി കർഷകരെയും യുവാക്കളെയും ചേർക്കുന്നതിനായി സുഭിക്ഷകേരളം വെബ് പോർട്ടൽ ആരംഭിച്ചിരുന്നു.
ഇതുവരെ 64,755 കർഷകരാണ് പോർട്ടൽ വഴിയും നേരിട്ടും രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. എല്ലാ കുടുംബങ്ങൾക്കും കൃഷി ചെയ്യാനായി ഒരു കോടി ഇരുപത് ലക്ഷത്തോളം വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു.
എല്ലാ കൃഷിഭവനുകളിലും ബ്ലോക്ക്തലത്തിൽ ബ്ലോക്ക് ലെവൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളും പഞ്ചായത്തുകളിൽ കൃഷിഭവൻ തലത്തിൽ കൃഷി പാഠശാലയും സംയോജിത കർഷക സേവന പോർട്ടലും മൊബൈൽ ആപ്പും ആരംഭിക്കും.
എല്ലാ കൃഷി ഭവനുകളിലും കർഷകർക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.