തിരുവനന്തപുരം: കർഷകദിനത്തിന്റെയും വിള ഉത്പാദനത്തിനുള്ള ശാസ്ത്രീയ മുറകൾ കർഷകർക്ക് പകർന്നു നൽകാനായി ആരംഭിക്കുന്ന ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റേയും ലോഞ്ചിംഗും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിക്കും. ഇന്ത്യയിൽ ആദ്യമായാണ് കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ചേർന്ന് കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തിൽ ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. കോർപ്പറേഷനുകൾ,മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കും.

 കർഷക അവാർഡ് പിന്നീട്

തിരുവനന്തപുരം: കർഷക അവാർഡിനായി അപേക്ഷിച്ച കർഷകരിൽ നിന്നും വിജയികളെ കണ്ടെത്താൻ ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ കഴിയാത്തതിനാൽ സംസ്ഥാന കർഷക അവാർഡ് വിതരണം മറ്റൊരു അവസരത്തിൽ നടത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.