തിരുവനന്തപുരം:ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി പൂട്ടിയത് അസംസ്‌കൃത വസ്തുവായ ക്ലേ ലഭ്യമാകാത്തതു കൊണ്ടാണെന്ന മാനേജ്‌മെന്റിന്റെ വാദം വസ്തുതാ വിരുദ്ധമാണെന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി എംപ്ലോയീസ് യൂണിയൻ (യു.ടി.യു.സി) പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ലാഭകരമായാണ് കമ്പനി പ്രവർത്തിക്കുന്നത്.കമ്പനി തുറക്കുവാനും ആനുകൂല്യവും നൽകാനും മാനേജ്‌മെന്റ് തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.