amal

കിളിമാനൂർ: ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ന​ഗരൂർ നന്ദായിവനം ചോതിനിവാസിൽ ലംബോധരൻ, സുലോചന ദമ്പതിമാരുടെ മകൻ അമൽ (25) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നന്ദായിവനം ​ഗീതാമന്ദിരത്തിൽ സജിത്തി (24,അപ്പുണ്ണി)ന് ​ഗുരുതര പരിക്കേറ്റു.ശനിയാഴ്ച രാത്രി ഒമ്പത് മണികഴിഞ്ഞ് നെടുമ്പറമ്പ് ചാത്തൻപറ റോഡിൽ ഞാറക്കാട്ടുവിളയ്ക്ക് സമീപമാണ് അപകടം. ആഹാരം കഴിച്ച് തിരികെ വരവെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വെൽഡിം​ഗ് തൊഴിലാളിയാണ് അമൽ.