v

വെഞ്ഞാറമൂട് : പുല്ലമ്പാറ പണ്ടാരത്തോട് വീട്ടിൽ ബഷീർ (44) കൊവിഡ് ബാധിച്ച് മരിച്ചു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവിയുടെ ഭർത്താവാണ് .കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.കഴിഞ്ഞ പത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധനയിൽ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവെ ബഷീർ 14 ന് രാത്രി മരിച്ചു.അസീന ബീവി ചികിത്സയിലാണ്. മക്കൾ: മുഹമ്മദ് ഷാൻ , മുഹമ്മദ് ഷിഹാൻ , മുഹമ്മദ് ഇർഫാൻ ,മുഹമ്മദ് ആഷിഖ്.