തിരുവനന്തപുരം:സംസ്ഥാനത്തെ പിന്നാക്ക പട്ടിക പുതുക്കി നിശ്ചയിക്കാതെ കാലാകാലമായി മാറിവരുന്ന സർക്കാരുകൾ പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുന്നതിൽ മുസ്ലീം കൂട്ടായ്മ വേദിയുടെയും സി.എച്ച് മുഹമ്മദ് കോയ എജ്യൂക്കേഷൻ ട്രസ്റ്റിന്റെയും സംയുക്ത യോഗം പ്രതിഷേധിച്ചു. വേദി വൈസ് ചെയർമാൻ പ്രൊഫ. മലൂക്ക് മുഹമ്മദ് അദ്ധ്യക്ഷനായി,കെ.കെ.അബ്ദുൽ അസീസ്, ഡോ.ജമാൽ മുുഹമ്മദ്,ഡോ. എ.നിസാറുദ്ദീൻ,പി.സിയാവുദ്ദീൻ,എ.ഷരിഫുദ്ദീൻ,ടി.എ.അബ്ദുൽ വബാബ്,എസ്.അബ്ദുൽ മജീദ്,ജെ.ഹസൻ എന്നിവർ സംസാരിച്ചു.