v

വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തു. തൊളിക്കോട് പുളിമൂട് തീപ്പച്ചാൻ മുകളിൽ ശ്യാം ഹൗസിൽ ശ്യാംകുമാറിനെയാണ് (24) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ പ്രതിയെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ വി.കെ. വിജയരാഘവന്റെയും എസ്.ഐ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ ഇന്നലെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.