m

തിരുവനന്തപുരം: ആരാധകർക്ക് അദ്ഭുതവും ആഹ്ലാദവും പകർന്നുകൊണ്ട് മമ്മൂട്ടി തന്റെ രണ്ട് പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. മുടിയിലും താടിയിലും ലുക്കിലും മാത്രമല്ല,​ കൈകളിൽ ഉരുട്ടിപ്പിടിച്ച മസിലുമായിട്ടാണ് സെൽഫി. ഓരേ ലുക്കിൽ കണ്ണട വച്ചതും വയ്ക്കാത്തതുമായ ഫോട്ടകളാണ് വൈറലായിരിക്കുന്നത്.

വീട്ടിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിനുശേഷമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ ആയതിനാലും വേറെ ജോലി ഒന്നും ഇല്ലാത്തതിനാലും വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ പ്രധാന വർക്ക് എന്നാണ് കുറിപ്പ്.

ചിത്രം ഷെയർചെയ്തുകൊണ്ട് അനൂപ് മേനോൻ കുറിച്ചതിങ്ങനെ: ''വെള്ളിത്തിരയിൽ വരാൻ അതിയായി ആഗ്രഹിക്കുന്ന ഒരു യുവനടന്റെ സെൽഫിയാണിത്. കൊവിഡ് കഴിയുമ്പോൾ ഇക്കാര്യം സംവിധായകർ ശ്രദ്ധിക്കുമല്ലോ,​ 30 വർഷം കൂടി ഇയാൾ നിറഞ്ഞു നിൽക്കും''. 'വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത മനുഷ്യനാണ്'- എന്നാണ് ആസിഫ് അലി കുറിച്ചത്.

പടം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 26,​875 കമന്റുകൾ. ഈ വരുന്ന സെപ്തംബർ ഏഴിന് 69 വയസ് തികയുന്ന കൊച്ചു പയ്യനാണ്,​ വയസും ഇക്കയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. ഇക്ക ഉയിർ,​ ഇങ്ങനെ കൊതിപ്പിക്കല്ലേ,​ യുവാക്കളെ ഇങ്ങനെ അപമാനിക്കുന്ന ഒരു വൃദ്ധനെ ഞാൻ കണ്ടിട്ടില്ല.... ഇങ്ങനെ പോകുന്നു കമന്റുമഴ.

കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി വീട്ടിനുള്ളിൽ തന്നെയാണ്.