തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനും, കോർപറേറ്റുകൾക്ക് കടന്നു കയറാനും അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും, തീരുമാനങ്ങളെയും പ്രതിരോധിക്കുന്നതിനായി സംസ്ഥാന പൊതുമേഖലയെ ശാക്തീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. പൊതുമേഖല എന്തുകൊണ്ട് ശക്തിപ്പെടുത്തണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് മോഡറേറ്ററായി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി ഗോപകുമാർ,കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി രാഹുൽ തുടങ്ങിയവർ സംസാരിച്ചു.