പാറശാല: മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പൊഴിയൂർ ജോൺപോൾ നഗർ- 2 പുല്ലാന്നിവിള വീട്ടിൽ ജോയ്മോനാണ് (19) പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇയാൾ അയൽവാസിയായ നാൽപ്പത്തേഴുകാരിയെ ആക്രമിച്ചത്. പ്രതിയുടെ സ്വഭാവദൂഷ്യത്തെപ്പറ്റി വീട്ടിൽ അറിയിച്ചതിലുള്ള വൈരാഗ്യത്തിലായിരുന്ന ആക്രമണം. നാട്ടുകാർ പിടികൂടി പൊഴിയൂർ പൊലീസിലേൽപ്പിച്ച ജോയ്മോൻ പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ തന്നെ ഇയാളെ വീണ്ടും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിന് കാരണമായി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ തുടർന്ന് റിമാൻഡ് ചെയ്തു