തിരുവനന്തപുരം: കൊവിഡ് കാലത്ത് ജോലിചെയ്‌ത ജീവനക്കാർക്ക് ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബൽ നന്ദി അറിയിച്ചു.' യു സ്റ്റേ സേഫ് താങ്ക്യു ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ ഹൗസ് കീപ്പിംഗ്, സുരക്ഷാ ജീവനക്കാർക്ക് വീട്ടിലേക്ക് അവശ്യസാധനങ്ങളും സുരക്ഷാ കിറ്റുകളും കൈമാറി. യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ മേധാവി ശില്പ മേനോൻ, ആർ.ഇ.എഫ്.എം ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഹരികൃഷ്‌ണൻ മോഹൻകുമാർ, എംപ്ലോയീ എൻഗേജ്‌മെന്റ് ഗ്ലോബൽ പ്രോഗ്രാം മാനേജർ വിഷ്‌ണു രാജശേഖരൻ എന്നിവർ പങ്കെടുത്തു.