കരുനാഗപ്പള്ളി: വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി ശ്വാസം മുട്ടൽ അനുഭവപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അയണിവേലിക്കുളങ്ങര തെക്ക് വയലിശേരിൽ ശാന്തയാണ് (70) മരിച്ചത്. നഗരസഭ 26-ാം ഡിവിഷനിലെ താമസക്കാരിയായ ശാന്ത റിലീഫ് ക്യാമ്പിൽ പോകുന്നതിനിടയിൽ വെള്ളക്കെട്ടിൽ വീണ് ശ്വാസതടസം നേരിട്ടു. നാട്ടുകാർ ശാന്തയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും. തുടർന്നായിരുന്നു മരണം. മക്കൾ: ശ്യാമള, അമ്പിളി. മരുമകൻ: ശ്രീകുമാർ.