കല്ലമ്പലം:ജനവാസമേഖലയിൽ നാട്ടുകാർക്ക് ഭീഷണിയായി കൂറ്റൻ കടന്നൽ കൂട്. നാവായിക്കുളം ഡീസന്റ്മുക്ക് ഷെറിൻ ബംഗ്ലാവിൽ സത്താറിന്റെ വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്.പത്തായ കടന്നൽ എന്നറിയപ്പെടുന്ന അപകടകാരിയായ കടന്നൽ വട്ടമിട്ടുപറക്കുന്നത് സത്താറിന്റെ കുടുംബത്തെയും,പ്രദേശവാസികളെയും ഭീതിയിലാക്കുന്നു.വളർന്നുകൊണ്ടിരിക്കുന്ന കടന്നൽകൂട് നശിപ്പിക്കാനുള്ള വഴി ആലോചിക്കുകയാണ് സത്താറും കുടുംബവും.