കടയ്ക്കാവൂർ: സ്വർണക്കള്ളക്കടത്ത്, പി.എസ്.സി ജോലി തട്ടിപ്പ്, ബന്ധു നിയമനങ്ങൾ, മണൽ കള്ളക്കടത്ത് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രാജിവക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റസൂൽ ഷാൻ ഉദ്ഘാടനംചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജീവ്, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് സുധീർ, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സജികുമാർ, സേവാദൾ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ നഗർ സുനിൽ, സേവാദൾ കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ഷിബു, കടയ് ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ്, മുൻ പഞ്ചായത്ത് മെമ്പർ ജയകുമാർ, വിജയൻ, മിനി, ഗിരീഷ് എന്നിവർ പങ്കെടുത്തു.