മഴയിൽ തകർന്ന സെൽവന്റെ വീട്
കല്ലമ്പലം: ശക്തമായ കാറ്റിൽ ഓടിട്ട വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. പുതുശേരിമുക്ക് ഇടവൂർക്കോണം നാരായണവിലാസത്തിൽ സെൽവന്റെ വീടാണ് തകർന്നത്. മഴയിൽ നനഞ്ഞുകുതിർന്ന വീട് കാറ്റടിച്ചപ്പോൾ തകർന്നുവീഴുകയായിരുന്നു.