നെടുമങ്ങാട് :ശുചിത്വം,മാലിന്യ സംസ്കരണം എന്നീ രംഗങ്ങളിൽ മികവ് തെളിയിച്ച ആനാട്,അരുവിക്കര ഗ്രാമപഞ്ചായത്തുകളെ ശുചിത്വ ഗ്രാമപഞ്ചായത്തായി സർക്കാർ പ്രഖ്യാപിച്ചു. ഹരിത കർമ്മസേന,മാലിന്യ സംസ്കരണത്തിനുള്ള എം.സി.എഫ്,മിനി എം.സി.എഫുകൾ,തുമ്പൂർമൂഴി,സ്കൂളുകളിലും ഘടകസ്ഥാപനങ്ങളിലും ഇൻസിനറേറ്റർ സ്ഥാപിക്കൽ എന്നിവ ആനാട് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയപ്പോൾ,ഓരോ വാർഡ് പ്രദേശവും വീടുകളും മാലിന്യമുക്തമാക്കി ജനപ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതകർമ്മ സേന പ്രവർത്തകർ,കുടുംബശ്രീ എന്നിവർ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് അരുവിക്കരയെ ശുചിത്വ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.കൊവിഡ് പ്രോട്ടോക്കാൾ മുൻനിറുത്തി സർക്കാർ നിർദ്ദേശ പ്രകാരം അതാത് പഞ്ചായത്ത് ഓഫീസുകളിൽ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപന യോഗങ്ങൾ നടത്തി.ആനാട്ട് ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ശുചിത്വ പദവി പ്രഖ്യാപനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ഷീല സ്വാഗതം പറഞ്ഞു.മെമ്പർമാരായ സിന്ധു, മൂഴി സുനിൽ, ചിത്രലേഖ, ലേഖ, പാണയം നിസാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ സതീഷ്,പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് എന്നിവർ പങ്കെടുത്തു. അരുവിക്കരയിൽ പ്രസിഡന്റ് ഐ. മിനിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ബി.ഷാജു സ്വാഗതം പറഞ്ഞു.കെ.എസ്.സുനിൽകുമാർ,അരുവിക്കര സി.ഐ എസ്.ഷിബു എന്നിവർ വിശിഷ്ടാഥിതികളായി.വി.വിജയൻ നായർ,എഫ്.ബാബു,ജയരാജ്, ജയചന്ദ്രൻ നായർ, വേലായുധൻ നായർ, വിജയകുമാരി ബാബു,സബീന,രജി,രജിത തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റൻഡ് സെക്രട്ടറി നജിം നന്ദി പറഞ്ഞു.