മുടപുരം : കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനവും 2019 - 2020 വാർഷിക പദ്ധതിക്കാലത്തെ വിജയികൾക്കുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിൽ 33 പഞ്ചായത്തുകളും, അതിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മൂന്ന് പഞ്ചായത്തുകളുമാണ് ശുചിത്വ പദവിക്ക് അർഹരായത്. കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ജനപ്രതിനിധികളായ ഗിരീഷ് കുമാർ, ബി.എസ്. ബിജുകുമാർ, ഷാജഹാൻ, രേഖ. വി.ആർ, സൈനാ ബീവി, സെക്രട്ടറി മിനി, എ.എസ്. ബെൻസി ലാൽ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെയും ആശാവർക്കർമാരെയും ഹരിത കർമ്മ സേന പ്രവർത്തകരെയും ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുനടന്ന സമ്മേളനത്തിൽ പദ്ധതി കാലത്തെ ഗെയിം ഫെസ്റ്റിവലിൽ വിജയികൾ ആയവർക്കുള്ള സ്പോർട്സ് കിറ്റുകളുടെ വിതരണം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ നിർവഹിക്കുന്നു.