നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7500 കടന്നു. ഇന്നലെ 127 പേർക്ക് കൂടി രോഗം റിപ്പോർട്ട്‌ ചെയ്തു. ഇതുവരെ 6074 പേർ ജില്ലയിൽ രോഗമുക്തരായി. ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനു കൊവിഡ് കണ്ടെത്തി. കോട്ടാർ സ്റ്റേഷൻ ഇൻസ്‌പെക്ടർക്കാണത്. തുടർന്ന് സ്റ്റേഷൻ താത്കാലികമായി അടച്ചു. ഇന്നലെ ജില്ലയിൽ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലിരുന്ന രാമൻപുത്തൂർ സ്വദേശിനിയായ (90) കാരിയും ആരുവാമൊഴിയിൽ ഒരാളും പുത്തേരിയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 120 ആയി.