roy-kottaparampan

ആലപ്പുഴ: പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്ന പാലസ്‌ വാർഡ് കോട്ടപ്പറമ്പിൽ പരേതനായ ജോസഫ്‌ കോട്ടപ്പറമ്പന്റെ മകനും കേരള കോൺഗ്രസ് (ജോസ് ) വിഭാഗം ജില്ലാ ജനറൽ സെക്രട്ടറിയുമായ റോയി കോട്ടപ്പറമ്പൻ (49) നിര്യാതനായി. യൂത്ത്‌ ഫ്രണ്ട്‌ (എം) മുൻ ജില്ലാ പ്രസിഡന്റും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതി അംഗവുമായിരുന്നു.ഭാര്യ: റെജി (എൽ.ഐ.സി ഏജന്റ്). മകൻ: സച്ചിൻ (പ്ലസ്‌ ടു വിദ്യാർത്ഥി). മാതാവ്‌: തങ്കമ്മ മാത്യു (സെന്റ്‌ ജോസഫ്സ്‌ കോളേജ് റിട്ട.ഹെഡ്‌ അക്കൗണ്ടന്റ്).