local-desk

നാഗർകോവിൽ: മുൻ വൈരാഗ്യത്തിന്റെ പേരിൽ തക്കലയിൽ യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം റെയിൽവേ പാളത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ എട്ട് മാസത്തിന് ശേഷം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയാടി, ചുണ്ടവിള സ്വദേശിയായ ജോസ്ഫിൻ ജോസഫിനെ (29) കൊലപ്പെടുത്തിയ സംഭവത്തിലാണ് ചുണ്ടവിള സ്വദേശികളായ മുത്തുകുമാർ, ജെബിനേഷ്, ഫാനി ക്രിസ്റ്റഫർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സെൽവിൻ, കഞ്ഞിക്കുഴി സ്വദേശി പ്രഭു എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ജോസ്ഫിൻ ജോസഫ് കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു.