വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി. യോഗം വാമനപുരം യൂണിയനിൽ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രൻ തറക്കല്ലിടൽ നിർവഹിച്ചു. യൂണിയൻ ആസ്ഥാനമ ന്ദിരത്തിനും മിനി ഹാളിനും അനുബന്ധമായി സ്റ്റാർട്ടപ്പ് സംരഭങ്ങൾ തുടങ്ങുന്നതിനുള്ള കേന്ദ്രത്തിന്റെ നിർമ്മാണമാണ് ആരംഭിക്കുന്നത്.
യൂണിയൻ മുൻ പ്രസിഡന്റ് രാജേന്ദ്രൻ സിതാര, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എസ്.ആർ. റജികുമാർ, യൂണിയൻ കൗൺസിലർ വി.ടി. സിജു പച്ച, ബാബു വെഞ്ഞാറമൂട്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ തീർത്ഥങ്കര വിശ്വംഭരൻ, ഡാനി സുരേന്ദ്രൻ, വനിതാസംഘം ചെയർപേഴ്സൺ ശോഭന കരിഞ്ചാത്തി, കൺവീനർ രാജി കുറ്റിമൂട്, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ വെമ്പായം, വാമനപുരം ശാഖാ പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി സുധാകരൻ, ദേവു കൺസ്ട്രക്ഷൻ ഉടമ അനിൽ വാഴ്വേലിക്കോണം തുടങ്ങിയവർ പങ്കെടുത്തു.