badmintion
ചിറയിൻകീഴ് മുടപുരത്ത് ആരംഭിച്ച ചാമ്പ്യൻസ് ഇൻ‌ഡോർ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനത്തിൽ അനിൽ ചാമ്പ്യൻസ് ഭദ്രദീപം തെളിയിക്കുന്നു

ചിറയിൻകീഴ്: ചിറയിൻകീഴ് മുടപുരം തെങ്ങുംവിളയിൽ ചാമ്പ്യൻസ് ഇൻഡോർ ഷട്ടിൽ കോർട്ടിന്റെ പ്രവർത്തനം ആരംഭിച്ചു. കോർട്ടിന്റെ ഉദ്ഘാടനം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി മനോജ് നി‌ർവഹിച്ചു. സിനി- സീരിയൽ ആർട്ടിസ്റ്റ് അനീഷ് രവി സന്നിഹിതനായിരുന്നു. വെളുപ്പിന് നാല് മണി മുതൽ രാത്രി 11 വരെയാണ് കോർട്ടിന്റെ പ്രവർത്തനം. ഇതിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പങ്കെടുക്കുവാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിച്ചുണ്ട്.ഇതിനോടനുബന്ധിച്ച് തന്നെ ഒരു മിനി ഹാളുമുണ്ട്.ഇത്തരത്തിലുളള ഒരു കോർട്ട് ചിറയിൻകീഴ് മേഖലയിൽ ആദ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അനിൽ ചാമ്പ്യൻസ് പറഞ്ഞു.