വെഞ്ഞാറമൂട്: മഹിളാ മോർച്ച വാമനപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷനും പഠനോപകരണങ്ങളും വിതരണം ചെയ്തു. വെഞ്ഞാറമൂട് വയ്യേറ്റ് പുണർതം വീട്ടിൽ ജോയിയുടെ മക്കളായ അജിബിൻ, അജിൻ എന്നിവരുടെ ഓൺലെെൻ പഠനത്തിനാണ് ടിവി നൽകിയത്. അജിബിൻ നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിലെ 9 ാംക്ലാസ് വിദ്യാർത്ഥിയും അജിൻ നാലാഞ്ചിറ സെന്റ് ഗൊരിറ്റീസ് സ്കൂളിലെ 7 ാം ക്ലാസ് വിദ്യാർത്ഥിയുമാണ്. മഹിളാമോർച്ച നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഷമാദേവിയുടെ സാന്നിദ്ധ്യത്തിൽ നിയോജക മണ്ഡലം സെക്രട്ടറി ഷെെലജാ സാംബൻ ടിവി വിതരണം ചെയ്തു.