തിരുവനന്തപുരം : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് നാലു ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗ തീരുമാന പ്രകാരം, പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതർക്ക് മൂന്നു ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനമായിരുന്നു. എന്നാൽ ആർ.പി.ഡബ്ല്യു. ആക്ട് നിലവിൽ വന്ന സാഹചര്യത്തിലാണ് സംവരണം നാലു ശതമാനമായി ഉയർത്തിയതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പി.എസ്.സിക്ക് വിടാത്ത തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് നാലു ശതമാനം സംവരണത്തിന് വിദഗ്ദ്ധ കമ്മിറ്റിയും ശുപാർശ നൽകിയിട്ടുണ്ട്.