1

പൂവാർ: കാർഗിൽ വീരമൃത്യു വരിച്ച ധീര ജവാൻ സി.എസ്. പ്രമോദിന്റ 16-ാം ചരമവാർഷികവും സ്വതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. പാമ്പുകാല സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞിരംകുളം സി.ഐ സുരേഷ് വി.നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം താലൂക്ക് വ്യവസായ ഓഫീസർ വി.സി. ഷിബു ഷൈൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി മനുലാൽ, തിരുവനന്തപുരം എൻ.ജി.ഒ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷൈജി ഷൈൻ, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ സുനീഷ്, എക്സ് മിലിട്ടറി പ്രദീപ്, പാമ്പുകാല അജയൻ, വി.ശശിധരൻ, ഷിബി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ നിർദ്ധനർക്കുള്ള ചികിത്സാ ധനസഹായവും വിതരണം ചെയ്തു.