karshakadinacharanam
കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു

മുടപുരം :കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും പലിശ രഹിത വായ്പാ വിതരണോദ്ഘടനവും നടന്നു.ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ചേർന്ന സഹകാരി കൂട്ടായ്മയിൽ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ കർഷക ദിനാചരണം ഉദ്‌ഘാടനം ചെയ്തു.സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി നെൽകൃഷി ചെയ്ത കർഷകർക്കുള്ള പലിശരഹിത വായ്പയുടെ വിതരണോദ്‌ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ നിർവഹിച്ചു.ജില്ലയിലെ ഏറ്റവും വലിയ ഏലായിൽ മൂന്ന് ഏക്കറിൽ കൃഷിയിറക്കിയ മഹാത്മാ അയ്യൻ‌കാളി ചാരിറ്റബിൾ ട്രസ്റ്റിനാണ് ആദ്യമായി പലിശരഹിത വായ്പ നൽകിയത്.ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ശശി,ബാങ്ക് ഭരണ സമിതി അംഗങ്ങളായ എസ്.ബിജുകുമാർ,എസ്.അനി,എൻ.സുദേവൻ,എൽ.ഉഷാകുമാരി,എ.ആർ.താഹ,എസ്.ആർ.ജയന്തി,എ.ചന്ദ്രശേഖരൻ നായർ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ഷാജഹാൻ,സുജ,സൈന, ബാങ്ക് മിനി,ചീഫ് എക്സിക്യൂട്ടീവ് ജി.ശിവകുമാർ,കിഴുവിലം കൃഷി ഓഫീസർ വി .അബിദ,എം.മൻസി തുടങ്ങിയവർ പങ്കെടുത്തു.