adarsh

അങ്കമാലി: തർക്കത്തെത്തുടർന്ന് മർദനമേറ്റു റോഡിൽ തലയടിച്ചുവീണ് വൃദ്ധൻ രക്തംവാർന്നുമരിച്ച സംഭവത്തിൽ അയൽവാസി പെരേപ്പാടൻ ആദർശിനെ (31) പൊലീസ് അറസ്റ്റുചെയ്തു. കറുകുറ്റി പഞ്ചായത്തിൽ മരങ്ങാടം മാളിയേക്കൽ കുഞ്ഞു വറീതിന്റെ മകൻ വർഗീസ് (64) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ വീടിന് മുന്നിലെ റോഡിലായിരുന്നു സംഭവം.